മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ദേവസ്വം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ ഭാഗമായി കുടുംബ പൂക്കള മത്സരവും വിവിധ മേഖലകളില്‍ മികവു തെളിയിച്ച കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങും നടത്തും.
പൂക്കള മത്സരം സെപ്റ്റംബര്‍ 6ന് രാവിലെ 10ന് ആരംഭിക്കും.
കുടുബ പൂക്കള മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി വിജയികളാകുന്നവര്‍ക്കുള്ള സമ്മാനങ്ങള്‍ തുടര്‍ന്ന് ചേരുന്ന പൊതുയോഗത്തില്‍ വിതരണം ചെയ്യും. വ്യത്യസ്ത മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുമെന്ന് പ്രസിഡന്റ് എ.എസ് ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ. സുധീഷ് എന്നവര്‍ അറിയിച്ചു.