പാലാ: സന്യസിക്കണമെന്ന എന്റെ ആഗ്രഹത്തിന് അനുവാദം നൽകേണ്ടത് സിനഡാണെന്ന് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കഴിഞ്ഞദിവസം നല്ലതണ്ണിയിലെ ആശ്രമത്തിൽ പോയിരുന്നു. പിന്നീട് ബിഷപ് ഹൗസിലേക്ക് മടങ്ങിയെത്തി.

സിനഡിന്റെ ഔദ്യോഗിക തീരുമാനം വരുംവരെ ഇതു സംബന്ധിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും ബിഷപ് മുരിക്കൻ കേരള കൗമുദിയോട് പറഞ്ഞു.

'ആരെയും കാണാതെ ഏകാന്ത ജീവിതം നയിക്കാനാണ് എന്റെ തീരുമാനമെന്ന പ്രചരണവും ശരിയല്ല. പരിപൂർണമായും പ്രാർത്ഥനയിൽ മുഴുകണം എന്നാണ് ദൈവം എന്നോട് ആവശ്യപ്പെടുന്നത്. ഇതുപക്ഷേ കാണാനെത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്തിക്കൊണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.