പാലായിൽ മോഡുലാർ ടോയ്‌ലറ്റുകൾ തുറന്നു
പാലാ: നഗരസഭയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്റ്റീൽ നിർമ്മിതമായ മോഡുലാർ ടോയ്‌ലറ്റുകൾ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ടൗൺ ബസ് സ്റ്റാൻഡ്, ആയുർവേദ ആശുപത്രി, രണ്ടാം വാർഡിൽ ളാലം സ്‌കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും, മൂന്നാനി ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിലുമാണ് പുതിയ ടോയ്‌ലറ്റുകൾ സ്ഥാപിച്ചത്. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പാലാ ടൗൺ ബസ് സ്റ്റാൻഡിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പദ്ധതി വിശദീകരിച്ചു.
12 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മോഡുലാർ ടോയ്‌ലറ്റുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചത്. ഒരോ റൂമിനും 1000 ലിറ്റർ വാട്ടർ ടാങ്കും സെ്ര്രപിക് ടാങ്കും, വാഷ് ബേയ്‌സനും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭ ജീവനക്കാർ ഇതിന്റെ പരിപാലനവും നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് കൗൺസിലർ ബിജി ജോജോ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജു വി.തുരുത്തൻ, നീനാ ചെറുവള്ളി, തോമസ് പീറ്റർ കൗൺസിലർമാരായ ലീനാ സണ്ണി, എഞ്ചിനീയർ സിയാദ്, എച്ച്.ഐ വിശ്വം, ജെ.എച്ച്.ഐമാരായ, രൻജിത്ത്, ജഫീസ്, കംഫർട്ട് കമ്പനി എം.ഡി ഗോപകുമാർ എന്നിവരും പങ്കെടുത്തു
ഫോട്ടോ അടിക്കുറിപ്പ്:
പാലാ നഗരസഭ നഗരത്തിൽ നിർമ്മിച്ച മോഡുലാർ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിക്കുന്നു. ബൈജു കൊല്ലംപറമ്പിൽ ഷാജു തുരുത്തൻ, ബിജി ജേജോ, ലീന സണ്ണി, തോമസ് പീറ്റർ തുടങ്ങിയവർ സമീപം.