രാമപുരം: എസ്.എന്‍.ഡി.പി യോഗം 161-ാം നമ്പര്‍ രാമപുരം ശാഖ വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കരയുടെ ഭാര്യയും രാമപുരം പഞ്ചായത്ത് പ്രസിഡന്റുമായ ഷൈനി സന്തോഷിന്റെ വീടിനുനേരെ കല്ലെറിഞ്ഞ് വീട്ടുകാരെ അപയാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരുമാസമായിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്ത രാമപുരം പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെ കോട്ടയം എസ്.പി., പാലാ ഡിവൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ശാഖാ നേതാക്കളായ പി.ആര്‍ സുകുമാരന്‍ പെരുമ്പ്രായില്‍, സുധാകരന്‍ വാളിപ്ലാക്കല്‍ എന്നിവര്‍ പറഞ്ഞു.
പ്രതികളെക്കുറിച്ച് നല്‍കിയ സൂചനകള്‍ കാര്യമായി സ്വീകരിക്കാനോ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനോ ഫലപ്രദമായി ഒരു നടപടിയും രാമപുരം പൊലീസ് സ്വീകരിക്കുന്നില്ലെന്ന് ശാഖാ നേതാക്കള്‍ കുറ്റപ്പെടുത്തി. വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തിന് ശേഷം ഷൈനിയുടെ ഭര്‍ത്താവും ശാഖാ വൈസ് പ്രസിഡന്റുമായ സന്തോഷ് കിഴക്കേക്കരയേയും അപയാപ്പെടുത്തുമെന്ന മട്ടില്‍ ചില കേന്ദ്രങ്ങള്‍ ഭീഷണി ഉയര്‍ത്തിയതായി ഷൈനി രാമപുരം പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് പരാാാതിയുണ്ട്.