കോട്ടയം: ഗ്ലോറി മാത്യൂ രചിച്ച കഥാസമാഹാരമായതീയിൽ കുരുത്തത്, നോവലുകളായ അലോഷിയും അന്നാമ്മയും ,ഹാഗാറിന്റെ സന്തതികൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പ്രൊ. ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജോഷി മാത്യൂ, തോമസ് മുന്നാനപ്പള്ളി, ഫാ.സേവ്യർ മാമ്മൂട്ടിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. ഡോ.മുരളി വല്ലഭൻ, ഡോ.വി.സുഭാഷ് ചന്ദ്രബോസ് എന്നിവർ പുസ്തക പ്രകാശനം നിർവഹിച്ചു.