
വൈക്കം. ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റികൾക്ക് പത്ത് ശതമാനം അധിക പ്രിഫറൻസ് നൽകുന്നത് നിർത്തലാക്കമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈക്കം എൽ.എസ്.ജി.ഡി സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം റെജോ കടവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റി.എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. വി.പി തോമസ് , മനോജ് കൃഷ്ണ , സോണേഷ് , എൻ.അനിൽകുമാർ, സാർവ്വ ഭൗമൻ, ജോബി കുര്യൻ, ടി.വി മനോജ്, സി.യു മത്തായി , പി.കെ.ഷാജി എന്നിവർ പ്രസംഗിച്ചു.