വൈക്കം : സ്വാതന്ത്ര്യ സമരത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. ആശ്രമം സ്‌കൂളിൽ നടത്തിയ മത്സരത്തിൽ വിവിധ സ്‌കൂളുകളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ലിറ്ററേച്ചർ ഫോട്ടോഗ്രാഫർ ഡി.മനോജ് ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ ചെയർമാൻ ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ.ശിവൻകുട്ടി, സി.സുരേഷ് കുമാർ , ബി.ചന്ദ്രശേഖരൻ , പി.കെ.മണിലാൽ, വി.അനൂപ്, വർഗ്ഗീസ് പുത്തൻചിറ , ശ്രീദേവി അനിരുദ്ധൻ, പി.ഡി.ബിജിമോൾ , സി.റ്റി.ദേവദാസ് , ടി.പ്രദീപൻ , വൈക്കം ജയൻ , വി.റ്റി.സുനിമോൻ , ലീല ശശി, ബിനോയ് ദേവസ്യ എന്നിവർ പങ്കെടുത്തു.
ചിത്രരചന മത്സരത്തോടനുബന്ധിച്ച് 'ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഇന്ത്യയും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരവും നടത്തി. റിട്ട.എ.ഇ.ഒ .പി.എൻ ശിവൻകുട്ടി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സെപ്തംബർ 6 ന് ആശ്രയയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.