gopi

കോട്ടയം. കേരളാ ഗവർണർ വെളിപ്പെടുത്തിയ ഗുരുതര ആരോപണങ്ങളിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു.
തന്നെ ആക്രമിക്കാൻ വന്നപ്പോൾ വി.സി.അനങ്ങാഞ്ഞതിന് പിന്നിൽ അദ്ദേഹം ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടും കേസെടുക്കാൻ ആഭ്യന്തര വകുപ്പോ സർക്കാരോ തയ്യാറാകാത്തത് ദുരൂഹമാണെന്ന് തോമസ് പറഞ്ഞു. ഒരു സർവകലാശാലയുടെ തലപ്പത്തു പോലും ക്രിമിനൽ മനസുള്ളവരാണ് ഇരിക്കുന്നതെന്ന ആക്ഷേപം ആശങ്കാജനകമാണ്. ഇത്തരക്കാരെ വച്ചു പൊറുപ്പിക്കുന്ന ഇടതു സർക്കാർ ഇതിനു ജനങ്ങളോട് മറുപടി പറയാൻ തയ്യാറാകണം.