rabis-

കോട്ടയം: വൈക്കം ചെമ്പിൽ കഴിഞ്ഞ ദിവസം പത്ത് പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗരോഗ നിർണയ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. രണ്ട് ദിവസം മുൻപ് സമീപ പ്രദേശമായ തലയോലപ്പറമ്പിൽ ആളുകളെ ആക്രമിച്ച തെരുവുനായയിലും പേ വിഷബാധ കണ്ടെത്തിയിരുന്നു. കടിയേറ്റവർ ചികിത്സയിലാണ്. കടിച്ച നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് ചാകുകയായിരുന്നു. തുടർന്നാണ് പരിശോധനയ്ക്കായി അയച്ചത്.