പാലാ: പാലാ മേഖലയിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യത്തെ തുടർന്ന് പുലർച്ചെ 1.20ന് കെ.എസ്.ആർ.ടി.സി കോട്ടയത്ത് നിന്നും പാലായ്ക്ക് പുതിയ സർവീസ് ആരംഭിച്ചു. നിലവിൽ രാത്രി 11.20 കഴിഞ്ഞാൽ പാലായ്ക്ക് സർവീസ് ഉണ്ടായിരുന്നില്ല. വിവിധ സ്ഥലങ്ങളിൽ നിന്നും കോട്ടയത്ത് എത്തുന്നവർക്ക് ഏറെസമയം ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയായിരുന്നു. ഇതോടൊപ്പം കൊവിഡ് കാലത്ത് മുടങ്ങിക്കിടന്ന ഏതാനും സർവീസുകൾ കൂടി പുനരാരംഭിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.30ന് വൈറ്റില നിന്നും പാലാ വഴി കട്ടപ്പനയിലേക്കും വൈകിട്ട് 5.10ന് പാലായ്ക്കും രാത്രി 7.10 ന് പാലാ വഴി കാഞ്ഞിരപള്ളിക്കും സർവീസുകൾ പുനരാരംഭിച്ചു. രാത്രി 10.10ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട വഴി പാലായ്ക്കും സർവീസ് ആരംഭിച്ചു.
ബഡ്ജറ്റ് ടൂറിസം
സർവീസുകൾ
പാലാ: കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്നും ഓണാഘോഷ കാലത്ത് വിവിധ വിനോദകേന്ദ്രങ്ങളിലേക്ക് ബഡ്ജറ്റ് ടൂറിസം ട്രിപ്പുകൾ സജ്ജീകരിച്ചു. മാമലകണ്ടം മാങ്കുളം മൂന്നാർ, ആതിരപ്പള്ളി മലക്കപ്പാറ ജംഗിൾ സഫാരി ട്രിപ്പുകളും കൊച്ചിയിൽ ക്രൂയിസ് ഷിപ്പിൽ കടൽയാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്.വിനോദയാത്രാ ട്രിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ഡിപ്പോ അധികൃതർ അറിയിച്ചു. ബുക്കിംഗ് നമ്പറുകൾ: 8921 531106, 04822212250