പാലാ: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ജലസാക്ഷരതാ ജാഥ കരൂർ പഞ്ചായത്തിൽ പര്യടനം നടത്തി. പൈങ്ങുളം പള്ളി ജംഗ്ഷനിൽ നിന്നാരംഭിച്ച ജല സാക്ഷരതാജാഥ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി വർഗീസ് മുണ്ടന്താനം അദ്ധ്യക്ഷത വഹിച്ചു. നിർവഹണ സഹായ ഏജൻസിയായ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ, വൈസ് പ്രസിഡന്റ് സീനാ ജോൺ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മാരായ ആനിയമ്മ ജോസ്, അഹല്യ അനിൽകുമാർ, മെമ്പർമാരായ വൽസമ്മ തങ്കച്ചൻ , മോളി ടോമി,ലിന്റൺ ജോസഫ്, സ്മിത ഗോപാലകൃഷ്ണൻ, പ്രേമകൃഷ്ണ സ്വാമി, പ്രിൻസ് അഗസ്റ്റ്യൻ, ഗിരിജ ജയൻ , സെബാസ്റ്റിയൻ ആരു ച്ചേരിൽ, ഷീബാ ബെന്നി, എബിൻ ജോയി തുടങ്ങിയവർ പ്രസംഗിച്ചു.