നാട്ടകം: ശ്രീനാരായണ പ്രാർത്ഥന സംഘം സിമന്റ് കവല യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണ മണ്ഡല മഹായജ്ഞം 41-ാം ദിവസം ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, പ്രഭാതപൂജ. 6ന് മഹാമൃത്യുഞ്ജയഹവനം. ദീപുഗോപിനാഥൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. 8ന് മഹാശാന്തിഹവനയജ്ഞം. വൈകുന്നേരം 6ന് കെടാവിളക്കുസമർപ്പണവും അനുഗ്രഹപ്രഭാഷണവും നടക്കും. ശിവഗിരിമഠം സ്വാമി ശിവസ്വരൂപാനന്ദ നേതൃത്വം നൽകും. 6.30ന് വിശേഷാൽ ദീപാരാധന.