കാളികാവ്:കാളികാവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു മുന്നിലാണ് ഹൈമാസ്റ്റ് ലൈറ്റ് വേണമെന്ന ആവശ്യം ഉയരുന്നത്. ക്ഷേത്രവും എസ്.എൻ.ഡി.പി ശാഖ ഓഫീസുകളും വിദ്യാലയവും പ്രവർത്തിക്കുന്ന ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് അനിവാര്യമാണ്. അധികം വ്യാപാര സ്ഥാപങ്ങൾ ഇല്ലാത്ത പ്രദേശത്ത് രാത്രിയാകുന്നത്തോടെ കൂരിരുട്ടാണ്. ദീർഘദൂരയാത്രികർക്കും കാൽനടയാത്രികർക്കും ഹൈമാസ്റ്റ് ലൈറ്റ് ഉപകാരപ്പെടും. കുര്യത്തിനും വെമ്പള്ളിക്കും ഇടക്കുള്ള പ്രധാന കേന്ദ്രമാണ് കാളികാവ്.

കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുന്നിൽ ഹൈമാസ്റ്റ് ലൈറ്റ് അടിയന്തിരമായി സ്ഥാപിക്കണമെന്ന് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം സെക്രട്ടറി കെ.പി വിജയൻ പറഞ്ഞു. അതേസമയം കാളികാവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മി അറിയിച്ചു.