ഏറ്റുമാനൂർ. വധശ്രമ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ വെട്ടിമുകൾ പള്ളിവാതുക്കൽ വീട്ടിൽ നിജുമോൻ ജോസഫിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഏറ്റുമാനൂർ എസ്.ഐ ജോസഫ് ജോർജ്, സി.പി.ഒ മാരായ ബാലഗോപാൽ, അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.