
കോട്ടയം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ക്യാപിറ്റൽ മാർക്കറ്റ് ആൻഡ് ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ദേശീയ സമ്മേളനം നടന്നു. തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്തു. ഐ.സി.എ.ഐ ബ്രാഞ്ചുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. കമ്മറ്റി ചെയർമാൻ അനുജ് ഗോയൽ, ഇൻകം ടാക്സ് വിദഗ്ദ്ധൻ ഗിരീഷ് അഹൂജ, ക്യാപ്പിറ്റൽ മാർക്കറ്റ് അനലിസ്റ്റ് രുദ്ര മൂർത്തി, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് വൈസ് പ്രസിഡന്റ് രേണു ഭണ്ടാരി, ജോമോൻ കെ ജോർജ്, സാബു തോമസ്, ബാലാജി കെ,ഷൈൻ പി ജോസഫ്, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.