india-march-for-science

കോട്ടയം. ഇന്ത്യാ മാർച്ച് ഫോർ സയൻസ് കോട്ടയം ഓർ​ഗനൈസിം​ഗ് കമ്മിറ്റി ശാസ്ത്രമാർച്ച് നടത്തി. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ വർ​ഗീസ് സി ജോഷ്വാ ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.സി ജോൺ മാർച്ച് ഫ്ലാ​ഗ് ഓഫ് ചെയ്തു. സമാപന ചടങ്ങിൽ എഴുപുന്ന ഗോപിനാഥ്‌ സയൻസ് മാജിക്‌ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി രാജഗോപാൽ വാകത്താനം, ഡോ.സാംരാജ്, പോയെട്രി ഒഫ് റിയാലിറ്റി പ്രതിനിധി ചിന്നുമോൾ, ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി ജില്ലാ സെക്രട്ടറി ശശികുമാർ എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളും ശാസ്ത്രപ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. പ്രൊഫ.പി.എൻ തങ്കച്ചൻ സ്വാഗതവും സലീമാ ജോസഫ് നന്ദിയും രേഖപ്പെടുത്തി.