maurya

മൂലമറ്റം. അറക്കുളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. ഞായറാഴ്ച രാവിലെ 9 മണിയോടെ ഡ്രൈവിംഗ് സ്‌കൂളിൽ പരിശീലനത്തിനു പോയ ടിജോ തോമസിനെ മൂലമറ്റം സെന്റ് ജോർജ് സ്‌കൂളിനു സമീപത്തുവച്ച് തെരുവുനായ കടിച്ചു. ടിജോയെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. കോട്ടയം മെഡിക്കൽ കോളേജിൽ പ്രതിരോധ മരുന്നില്ലാത്തതിനാൽ പുറത്തു നിന്നുവാങ്ങിയാണ് കുത്തിവയ്പ്പ് നടത്തിയത്. ഒരുമാസത്തിനിടെ മൂലമറ്റത്ത് പത്തിലേറെപ്പേർ തെരുവുനായയുടെ ആക്രണത്തിന് ഇരയായിട്ടുണ്ട്. രാത്രി കാലങ്ങളിൽ മൂലമറ്റം ടൗണിൽ തെരുവുനായയുടെ ശല്യം അതിരൂക്ഷമാണ്. അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.