ഇത്തിത്താനം: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ഇളങ്കാവിലമ്മ ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 14ന് നടക്കുന്ന ആനയൂട്ടിനോട് അനുബന്ധിച്ചുള്ള നോട്ടീസ് പ്രകാശനം ഇളങ്കാവിലമ്മ ഭക്തജനസംഘം പ്രസിഡന്റ് രാജശേഖരൻ നായർ വടക്കേക്കുറ്റ് ഇളങ്കാവ് ദേവസ്വം പ്രസിഡന്റ് കെ.ജി രാജ്‌മോഹന് നൽകി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീകാന്ത് കേശവർ വെണ്ണുമന, ദേവസ്വം സെക്രട്ടറി അഡ്വ.ഡി.പ്രവീൺകുമാർ, ദേവസ്വം കമ്മിറ്റിയംഗം എ.കെ പ്രകാശ് കുമാർ, ഭക്തജന സംഘം സെക്രട്ടറി ആഷിഷ്, വൈഷ്ണവം ഖജാൻജി ഗോപാൽ സി. ഐക്കര, ജോയിന്റ് സെക്രട്ടറി സനിൽ ടി. നായർ, കമ്മിറ്റി അംഗങ്ങളായ പ്രണവ് പ്രഭാത്, വിഷ്ണു വി. നായർ വിദ്യാഭവൻ, അഖിൽ ദാസ് തുമ്പശ്ശേരി, ആദിത്യൻ ഞാഞ്ഞിലത്ത്, നന്ദു സുന്ദരേശൻ കുളങ്ങര തുടങ്ങിയവർ പങ്കെടുത്തു.