കോട്ടയം: ശ്രീനാരായണ വനിതാസമാജം സ്ഥാപക സെക്രട്ടറി കെ.തങ്കമ്മയുടെ ചരമവാർഷികം എസ്.എൻ.വി സദനം ശ്രീചിത്തിര തിരുനാൾ റിക്രീയേഷൻ ഹാളിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് അഡ്വ. സി.ജി സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാഡമി മുൻ മെമ്പർ കൈനകരി ഷാജി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ശിവഗിരി ഗുരുധർമ്മ പ്രചാരണസഭ ഉപദേശക സമിതി അദ്ധ്യക്ഷൻ കുറിച്ചി സദൻ, ഷിബു, എസ്.എൻ.വി സമാജം ഉപദേശക സമിതിഅംഗം സരോജിനി സുകുമാരൻ, സമാജം വൈസ് പ്രസിഡന്റ് രമണി കുട്ടപ്പൻ,സമാജം സെക്രട്ടറി ശോഭനാമ്മ കെ.എം, പി.വി ലളിതാംബിക എന്നിവർ പ്രസംഗിച്ചു.