ഏഴാച്ചേരി: എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ ഭാഗമായുള്ള കലാകായിക മത്സരങ്ങൾ സെപ്തംബർ 3ന് നടക്കും. ക്വിസ്, പ്രസംഗം, ഗുരുദേവ കൃതികളുടെ ആലാപനം, ലളിതഗാനം, ആത്മോപദേശ ശതകം പാരായണം, കൈയെഴുത്ത്, കസേരകളി, ചിത്രരചന തുടങ്ങിയവയിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് പ്രസിഡന്റ് പി.ആർ പ്രകാശ്, സെക്രട്ടറി കെ.ആർ ദിവാകരൻ, വൈസ് പ്രസിഡന്റ് റ്റി.എസ് രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.