jaljeevan

പാലാ. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ജലസാക്ഷരതാ ജാഥ കൊഴുവനാല്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.രാജേഷ് അദ്ധ്യക്ഷനായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മാത്യു തോമസ്, സ്മിതാ വിനോദ്, രമ്യാ രാജേഷ്, മെമ്പര്‍മാരായ ആനീസ് കുര്യന്‍, ഗോപി കെ.ആര്‍, പി.സി.ജോസഫ്, മെര്‍ളി ജയിംസ്, ലീലാമ്മ ബിജു, പഞ്ചായത്ത് സെക്രട്ടറി വിനോദ് കെ, ജാഥാ ക്യാപ്റ്റന്‍ ഡാന്റീസ് കൂനാനിക്കല്‍, സെബാസ്റ്റ്യന്‍ ആരുച്ചേരില്‍, എബിന്‍ ജോയി, ഷീബാ ബെന്നി, ജിന്‍സി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.