പാലാ: മീനച്ചിൽ സഹകരണ ഗ്രാമ വികസന ബാങ്ക് മീനച്ചിൽ താലൂക്കിലെ കർഷകർക്ക് ഈ വർഷം മുതൽ
കെ.എം.മാണി സ്മാരക കർഷക പുരസ്‌കാരം നൽകും. ബാങ്കിന്റെ സേവനം കൂടുതൽ കർഷകരിലേയ്ക്ക് വ്യാപിപ്പിക്കുക ലക്ഷ്യം വച്ചാണ് കർഷക പുരസ്‌കാരം നൽകുന്നതെന്ന് ബാങ്ക് പ്രസിഡന്റ് കെ.പി.ജോസഫ് കുന്നത്ത് പുരയിടം അറിയിച്ചു. ബാങ്കിലെ വായ്പക്കാർക്കാണ് പുരസ്‌കാരം നൽകുന്നത്. ബാങ്ക് നൽകുന്ന വായ്പയിൽ 2022 ജൂലായ് ഒന്ന് വരെ കൂടിശികയില്ലാത്ത മികച്ച കർഷകരിൽ നിന്ന് ബാങ്ക് സമിതി തെരഞ്ഞെടുക്കുന്നവർക്കാണ് പുരസ്‌കാരം നൽകുന്നത്. ഒന്നും രണ്ടും സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കുന്നവർക്ക് 25000, 15000 ക്രമത്തിൽ തുകയും പ്രശസ്തിപത്രവും ഫലകവും നൽകും.
2022 ലെ പൊതുയോഗത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് ബെറ്റി ഷാജു തുരത്തേൽ, ഭരണ സമിതിയംഗം സണ്ണി നായിപുരയിടം, ബാങ്ക് സെക്രട്ടറി ജോസിയമ്മ ജോസഫ്, ജോ പ്രസാദ് കുളിരാനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു