
കോട്ടയം. സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരുലക്ഷം സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി സ്വയം സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 26 ന് കുറിച്ചി ഗ്രാമപഞ്ചായത്തിൽ വായ്പാ ലൈസൻസ് മേള സംഘടിപ്പിക്കുന്നു. കുറിച്ചി ശങ്കരപുരം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതലാണ് മേള. വിവിധ ബാങ്കുകളിൽനിന്ന് ഈ സാമ്പത്തിക വർഷം അനുവദിച്ച എം.എസ്.എം.ഇ വായ്പകളുടെ വിതരണത്തോടൊപ്പം നവസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സഹായങ്ങളും ഒരുക്കും. പുതിയ ലൈസൻസുകൾക്കുള്ള അപേക്ഷകളും സ്വീകരിക്കും. എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ബാങ്ക്, ഗ്രാമീൺ ബാങ്ക്, സഹകരണ ബാങ്കുകൾ എന്നിവ മേളയിൽ പങ്കെടുക്കും.