പാമ്പാടി: പാമ്പാടി സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ ആഗസ്റ്റ് മാസ പൊതുയോഗം സീനിയർ ഭവനിൽ നടന്നു. പ്രസിഡന്റ് സി.എസ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ ജന്മദിനാഘോഷം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. ഓണാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഇൻഡോർ ഗെയിമുകൾക്കും തുടക്കമായി. എൻ.സി കോര, പി.ജി രവീന്ദ്രൻ, പി.വി ജോർജുകുട്ടി, ഏബ്രഹാം ജേക്കബ്, കെ.ശ്രീകുമാർ, പി.ആർ രാധാകൃഷ്ണൻ, ജോസ് ജോണ ആര്യാട്ടുപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.