ചേർപ്പുങ്കൽ: 75 ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ബി.വി.എം ഹോളി ക്രോസ്സ് കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനികളെയും ഇന്ത്യയിലെ വനിതാ പ്രതിഭകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം നടന്നു. പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി ഉദ്ഘാടനം ചെയ്തു. സുഭാഷ് ചന്ദ്രബോസ്, മംഗൾ പാണ്ഡേ, ബാലഗംഗാതര തിലകൻ, ദാദാഭായ് നവറോജി, സർദാർ വല്ലഭ്ഭായ് പട്ടേൽ, മേരി റോയ്, മദർ തെരേസ, കല്ല്യാണി ദാസ്, സുഹാസിനി ഗാംഗുലി തുടങ്ങി ഇരുന്നൂറിലേറെ പ്രമുഖരുടെ ചരിത്രവും ചിത്രങ്ങളും പ്രദർശനത്തിൽ അണിനിരന്നു. കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഷീജാമോൾ ജേക്കബ്, പ്രോഗ്രാം കോർഡിനേറ്റർ മിനു എബ്രഹാം, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.