
ചങ്ങനാശേരി. ചാസിന്റെ ജീവൻ ജലനിധി പദ്ധതി ഫാ.തോമസ് ചൂളപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ ടി.അരുൺ ക്ലാസ് നയിച്ചു. ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ തടത്തിൽ, ജോയിച്ചൻ തിനപ്പറമ്പിൽ, എം.ടി ജേക്കബ്, തോമസ് കല്ലുകളം, അൽഫോൻസ് വർഗീസ്, ലൗലി മാളിയേൽ, ലൈസ്സാമ്മ തുണ്ടുപറമ്പിൽ, സുജ മണമയിൽ, റാണി മുട്ടത്ത്, ഷൈനി അറക്കൽ, ലിസി ചേന്നാട്ടുശ്ശേരി, അന്നമ്മ കൂടത്തിങ്കൽ, അമ്മിണി ചിറയിൽ എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് കോട്ടയം ബി.സി.എം കോളേജ് എൻ.എസ്.എസ് വോളണ്ടിയർമാർ നേതൃത്വം നൽകി.