കുമരകം: സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് പോയ വിദ്യാർത്ഥിക്ക് കാറിടിച്ച് പരിക്കേറ്റു. തുണ്ടിയിൽ സന്തോഷിന്റെ മകൻ അമ്പാടി(11) നാണ് പരിക്കേറ്റത്. കുമരകം ഗവ: ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ അമ്പാടിയെ ആദ്യം കുമരകം സി. എച്ച്.സി.യിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.