വെള്ളൂത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 1287-ാം നമ്പർ വെള്ളൂത്തുരുത്തി ശാഖയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചയ്ക്ക് 12നും 1നും മദ്ധ്യേ കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. മേഖല കൗൺസിലർ സാബു ഡി.ഇല്ലിക്കളം, യൂണിയൻ കൗൺസിലർ പി.അനിൽകുമാർ, ശാഖാ പ്രസിഡന്റ് എൻ.ജി ബിജു, സെക്രട്ടറി പി.യു ദിവ്യൻ, മുൻ ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.