
കറുകച്ചാൽ. മൂന്ന് പതിറ്റാണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തേരാളിയായിരുന്ന പി.എസ് ജോണിന്റെ 30-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് കറുകച്ചാലിലുള്ള ചങ്ങനാശേരി സഹകരണ റബർ മാർക്കറ്റിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കും. യു.ഡി.എഫ് ഏകോപന സമിതി കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ഡി.സി സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, അഡ്വ.ജോസി സെബാസ്റ്റ്യൻ, ഫിലിപ്പ് ജോസഫ്, ചിന്റുകുര്യൻ ജോയി, എ.എം മാത്യു, രാജേഷ് കൈടാച്ചിറ, മാത്യു ജോൺ, ഇ.പി രാജപ്പൻനായർ തുടങ്ങിയവർ പങ്കെടുക്കും.