
വൈക്കം. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപെടുത്തിയവർ എന്നിവർക്ക് ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ കെട്ടുറപ്പുള്ള ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിംഗ്, ഫിനിഷിംഗ്, പ്ലബിംഗ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകൾക്ക് 50000 രൂപ ധനസഹായം നൽകുന്നു. വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. ബി.പി.എൽ കുടുംബത്തിന് അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. അപേക്ഷാഫോറം കളക്ടറേറ്റിൽ നിന്നോ വെബ് സൈറ്റിൽ നിന്നോ ലഭിക്കും. അവസാന തീയതി 30. വിവരങ്ങൾക്ക് 0481-25 62 201.