കോട്ടയം : കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ യാത്രക്കാർക്കായി പഞ്ചപാണ്ഡവ ക്ഷേത്രദർശനം ഒരുക്കുന്നു. സെപ്തംബർ 10ന് രാവിലെ 6.30 ന് കോട്ടയത്തു നിന്നാണ് യാത്ര ആരംഭിക്കുന്നത്. തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം, തൃപ്പുലിയൂർ മഹാ വിഷ്ണു ക്ഷേത്രം, തിരുവാറൻമുള പാർത്ഥസാരഥി ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, കവിയൂർ ഗുഹാക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വൈകുന്നേരം 7ന് തിരിച്ചെത്തും. 830 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുക്കിംഗ് ആരംഭിച്ചു. യാത്രയുടെ ഭാഗമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പള്ളിയോട സേവാസംഘവുമായി സഹകരിച്ച് 44 കൂട്ടം വിഭവങ്ങളടങ്ങിയ വള്ളസദ്യയും ഒരുക്കിയിട്ടുണ്ട്. കർക്കടകം ഒന്നു മുതൽ 31 വരെ കെ.എസ്.ആർ.ടി.സി നാലമ്പല ദർശനത്തിനായി പ്രത്യേക സർവീസ് നടത്തിയിരുന്നു. ആദ്യം ബുക്ക് ചെയ്യുന്ന അൻപത് പേർക്കാണ് അവസരം. ടിക്കറ്റ് ബുക്ക് ചെയ്യാൻ 9495876723, 8547832580, 8547564093 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 0481 2562908