പാലാ: ഇടപ്പാടി തരംഗിണി മ്യൂസിക് ക്ലബിന്റെ ഗാനസംഗമം 28ന് 12 മുതൽ വൈകിട്ട് 5.30 വരെ ഇടപ്പാടി മിസ് കുമാരി നഗറിൽ (മേരിമാതാ ഓഡിറ്റോറിയം) നടത്തും. 13ാമത് മുരളി അനുസ്മരണം സംഗീത സംവിധായകൻ ഷിബു വിൽഫ്രഡ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പി.കെ മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.