ചങ്ങനാശേരി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് ചങ്ങനാശേരി സുഹൃദ്‌സമിതിയുെട ആഭിമുഖ്യത്തിൽ താലൂക്കിലെ ആർട്‌സ് ആൻഡ് സയൻസ്, ബി.എഡ്, ടി.ടി.സി വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാമത്സരം നടത്തും. അഴിമതിമുക്ത ഭാരതം യുവാക്കളുടെ പങ്ക് എന്നതാണ് വിഷയം. രചന അഞ്ചു പേജിൽ കവിയരുത്. 31ന് വൈകുന്നേരം 4ന് മുമ്പായി പ്രിൻസിപ്പൽമാരെ രചനകൾ ഏൽപ്പിക്കണം. ഒരു കോളേജിൽ നിന്ന് പത്ത് പേർക്ക് മത്സരത്തിൽ പങ്കെടുക്കാം. രചനയോടൊപ്പം മറ്റൊരു പേജിൽ പേരും വിലാസവും മൊബൈൽ നമ്പരും ചേർക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം മൂവായിരം, രണ്ടായിരം, ആയിരം രൂപയുടെ ക്യാഷ് അവാർഡിന് പുറമെ മെമെന്റോ സർട്ടിഫിക്കറ്റ് എന്നിവ നൽകും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടാം വാരം സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. റൂബിൾ രാജ്, സെക്രട്ടറി കുര്യൻ തൂമ്പുങ്കൽ എന്നിവർ അറിയിച്ചു.