medisep

കോട്ടയം. മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ ജില്ലയിൽ 928 കേസുകളിലായി 3,14,32,365 രൂപ നൽകിയതായി ഓറിയന്റൽ ഇൻഷുറസ് കമ്പനി ജില്ലാ മാനേജർ ശ്രീജിത്ത് അറിയിച്ചു. മെഡി സെപ് ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കളക്‌ട്രേറ്റിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എ.ഡി.എം ജിനു പുന്നൂസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എൻ.പ്രിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫിനാൻസ് ഓഫീസർ എസ്.ആർ അനിൽകുമാർ സംസാരിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പ്രത്യേകമായാണ് പരിശീലനം നൽകിയത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന് വേണ്ടി സുബൈദ് യഹിയ ക്ലാസുകൾ നയിച്ചു.