കോട്ടയം: ലോഡ്ജിൽ നിന്ന് കണ്ണൂർ സ്വദേശിയുടെ പണം അപഹരിച്ച ക്ലീനിംഗ് തൊഴിലാളി പിടിയിൽ. ആലപ്പുഴ കരുവാറ്റ ആലാംപ്പള്ളിൽ സന്തോഷിനെയാണ് (ശ്യാം, 53) പൊലീസ് അറസ്റ്റ് ചെയ്തത്. ലോഗോസ് ജംഗ്ഷന് സമീപത്തെ ലോഡ്ജിൽ ബിസിനസ് ആവശ്യത്തിനായി എത്തിയ കണ്ണൂർ സ്വദേശിയുടെ 1,83000 രൂപയാണ് മോഷ്ടിച്ചത്. താമസക്കാരൻ പുറത്തിറങ്ങിയ സമയത്ത് പ്രതി റൂം തുറന്ന് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐ ചന്ദ്രബാബു, സി.പി.ഒമാരായ വിപിൻ, അജിത്ത്, സുനിൽ എന്നിവർ പ്രതിയെ എറണാകുളത്ത് നിന്ന് പിടികൂടി.