anakha

പാലാ. ഇടനാട് കോലത്തെ അക്ഷരത്തറവാട്ടിലേക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം വീണ്ടുമെത്തി. അനഘ ജെ.കോലത്ത് രചിച്ച ''മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി'' എന്ന കവിതാ സമാഹാരത്തിലൂടെ.

2015 ൽ വല്യച്ഛൻ അക്ഷരശ്ലോകാചാര്യൻ കെ.എൻ.വിശ്വനാഥൻ നായരുടെ മകൾ ആര്യാംബികയ്‌ക്കും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചിരുന്നു.

ഇംഗ്ലീഷിലും മലയാളത്തിലും എം.എ. ബിരുദധാരിയായ അനഘ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിലാണ്. ''ഞാനറിഞ്ഞ കടൽ'' എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോലത്ത് വീട്ടിലെ ഷോകെയ്സിലുള്ള അറുനൂറോളം കാവ്യപുരസ്‌കാരങ്ങളും അത്രയും സാക്ഷ്യപത്രങ്ങളും ഈ 27കാരിയുടെ കാവ്യജീവിതത്തിലെ സുവർണ്ണ നേട്ടങ്ങളുടെ നേർക്കാഴ്ചയാണ്. മറ്റക്കര ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായ അഞ്ജന, അർച്ചന എന്നിവരാണ് സഹോദരിമാർ.