പള്ളിക്കത്തോട്. ബ്ലോക്കുതല കർഷക സഭ ക്രോഡീകരണ യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ പ്രൊഫ.എം.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ലെൻസി തോമസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജോമോൾ മാത്യു, മെമ്പർമാരായ ഡോ.മേഴ്‌സി ജോൺ, ബിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലുള്ള എട്ട് കൃഷിഭവനുകളിലെ ഉദ്യോഗസ്ഥർ കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു.