ചങ്ങനാശേരി: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്. മിത്രക്കരി സ്വദേശി പ്രമോദിനാണ് (46) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 7.45 ഓടെ വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളിന് സമീപത്തെ അപകട വളവിലാണ് സംഭവം. കാലിന് സാരമായി പരിക്കേറ്റ പ്രമോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.