job

പായിപ്പാട്. പായിപ്പാട് ഗ്രാമപഞ്ചായത്തിൽ വനിത ശാക്തീകരണ പ്രവർത്തനങ്ങൾ, ജാഗ്രത സമിതി പ്രവർത്തനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായി കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂയോ തത്തുല്യമായ വിമൻ സ്റ്റഡീസ് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള വനിതയെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുക. പ്രതിമാസ വേതനം 17000 രൂപയാണ്. 2023 മാർച്ച് 31 വരെയാണ് നിയമന കാലാവധി. താൽപ്പര്യമുള്ളവർ 31ന് വൈകുന്നേരം 5ന് മുൻപായി യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഐ.സി.ഡി.എസ് സൂപ്പർ വൈസർ, പായിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.