വൈക്കം: തെരുവുനായ ശല്യം നിയന്ത്രിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വൈക്കം ടൗൺ നോർത്ത്, സൗത്ത് മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി.കച്ചേരികവലയിൽ നിന്നും ആരംഭിച്ച മാർച്ച് ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു.ടൗൺ നോർത്ത് മേഖല സെക്രട്ടറി ഗോകുൽ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം വൈക്കം ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി സി.പി ജയരാജ്, ഡി.വൈ.എഫ്.ഐ ടൗൺ സൗത്ത് മേഖലാ സെക്രട്ടറി എച്ച്.ഐ റോഹൻ, പ്രസിഡന്റ് ആരോമൽ തമ്പി, ടൗൺ നോർത്ത് മേഖലാ പ്രസിഡന്റ് സ്വാമിനാഥൻ, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് സിജുമോൻ ഷാജി എന്നിവർ സംസാരിച്ചു.