
മുണ്ടക്കയം. മുരിക്കുംവയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ കെ.സുരേഷ് സന്ദേശം നൽകി. ഗ്രാമപഞ്ചായത്തംഗം കെ.എൻ സോമരാജൻ, സ്റ്റാഫ് സെക്രട്ടറി സുനിൽ കെ.എസ്, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി.എസ്, എൽ.പി സ്കൂൾ എച്ച്.എം രാജമ്മ റ്റി.ആർ, ബി.സുരേഷ് കുമാർ, ഷീജ മോൾ റ്റി.എച്ച്, ബിജു ആന്റണി, ആന്റണി ജോസഫ്, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.