മുണ്ടക്കയം: പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികൾക്കായി മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിന്റെ നേതൃത്വത്തിൽ മൊബൈൽ അഡ്മിഷൻ ഡ്രൈവും, കരിയർ കൗൺസിലിംഗും 26 മുതൽ 31 വരെ നടത്തുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. സെറ്റിൽമെന്റ് ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന അഡ്മിഷൻ വിഭാഗം എല്ലാ എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്കും അഡ്മിഷനും ഉന്നതവിദ്യാഭ്യാസവും ഉറപ്പു വരുത്തും. അഭിരുചിക്കനുസരിച്ച് മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഡ്രൈവിന്റെ കരിയർ കൗൺസലിംഗ് വിഭാഗം വിദ്യാർത്ഥികളെ സഹായിക്കും. 27ന് മുക്കട , 28ന് കുഴിമാവ് 504 കോളനി, 29ന് കനകപ്പലം, 30ന് മുട്ടപ്പള്ളി, 31ന് ശ്രീ ശബരീശ കോളേജിലും ഡ്രൈവിന്റെ ഭാഗമായി അഡ്മിഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡ്രൈവിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷനും സ്പോട്ടും രജിസ്ട്രേഷനും സൗകര്യമുണ്ടായിരിക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9496180154 എന്ന നമ്പരിൽ ബന്ധപ്പെടുക.