ചിങ്ങവനം: ചിങ്ങവനം കരിമ്പിൽ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ തന്ത്രി കുമരകം എം.എൻ ഗോപാലന്റെയും ക്ഷേത്രം മേൽശാന്തി സുമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ വിനായകചതുർത്ഥിദിനമായ 31ന് രാവിലെ 6 മുതൽ 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും. 11.30ന് പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് പി.പി നാണപ്പൻ ആക്കളം അദ്ധ്യക്ഷത വഹിക്കും. എം.എൻ ഗോപാലൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. ചിങ്ങവനം സെന്റ് ലൂക്ക്‌സ് സി.എം.എസ് ചർച്ച് വികാരി ഫാ.ബാബു കെ.മാത്യു സ്‌കോളർഷിപ്പ് വിതരണം ചെയ്യും. ജോസ് പള്ളിക്കുന്ന്, ഡോ.ലിജി വിജയകുമാർ, പ്രസാദ് പി.കേശവൻ, ബിനു തകിടിയേൽ, റെജിമോൻ, അനിൽ കണിയാമല എന്നിവർ പങ്കെടുക്കും. ദേവസ്വം സെക്രട്ടറി പി.വി സലുമോൻ പുത്തൻപറമ്പിൽ സ്വാഗതവും ദേവസ്വം ട്രഷറാർ വി.എം വിനോദ് കുമാർ ചാണിയിൽ നന്ദിയും പറയും. തുടർന്ന്, മഹാപ്രസാദമൂട്ട്.