ഏഴാച്ചേരി: എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖയിൽ വയൽവാരം കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. ശാഖാ പ്രസിഡന്റ് പി.ആർ പ്രകാശ് പെരികിനാലിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ശാഖാ സെക്രട്ടറി കെ.ആർ ദിവാകരൻ കൈപ്പനാനിക്കൽ ഉദ്ഘാടനം ചെയ്തു. അരീക്കര ഉഷാ ഹരിദാസ് പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് റ്റി.എസ്. രാമകൃഷ്ണൻ തയ്യിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ എ.ആർ ലെനിൻമോൻ, യൂണിറ്റ് ചെയർമാൻ കെ.ആർ സോമൻ കുന്നേൽ, തങ്കച്ചൻ കണിയാംപറമ്പിൽ, കൺവീനർ വത്സമ്മ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.