ഏഴാച്ചേരി: നാഷണൽ ലൈബ്രറിയും യുവാ യുവജനവേദിയും ചേർന്ന് ഓണം 2022 ആഘോഷിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. സാംസ്‌കാരിക സമ്മേളനം, പ്രതിഭകളെ ആദരിക്കൽ, ഗാനമേള എന്നിവയും നടക്കും. പരിപാടികളുടെ നടത്തിപ്പിനായി സനൽകുമാർ ചീങ്കല്ലേൽ, അഡ്വ. വി.ജി വേണുഗോപാൽ, അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ, അഭിജിത്ത് രാജൻ, അനിത് വെട്ടിക്കാട്ടിൽ, വിഷ്ണു എൻ.ആർ. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.