jaljeevan

പാലാ. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ജലസാക്ഷരതാ ജാഥ തലപ്പലം, മൂന്നിലവ്, അകലക്കുന്നം, കടുത്തുരുത്തി ഗ്രാമപഞ്ചായത്തുകളില്‍ പര്യടനം നടത്തി. തലപ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജെയ്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അനുപമ വിശ്വനാഥ് ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ.ബിജു, നിഷ ഷൈബി, എല്‍സമ്മ തോമസ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ കെ.എസ്, ജല്‍ ജീവന്‍ മിഷന്‍ പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, പഞ്ചായത്ത് സെക്രട്ടറി പയസ് ജെ.വലിയവീട്ടില്‍, മെമ്പര്‍മാരായ കെ.ജെ സെബാസ്റ്റ്യന്‍ , സതീഷ് കെ.ബി ,സുരേഷ് പി കെ, സ്റ്റെല്ല, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ പ്രിയങ്ക മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.