അരീപ്പറമ്പ്: പ്ലസ് വൺ പ്രവേശനോത്സവവും എൻഡോവ്മന്റ് വിതരണവും അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം.ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.കെ.രജനിമോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു തോമസ് എൻഡോവ്‌മെന്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ ബി.ബി സുരേഖ, അദ്ധ്യാപകരായ ആർ.വി റെജി, സജി മാർക്കസ് ദീലിപ് കുമാർ എന്നിവർ പങ്കെടുത്തു.