വൈക്കം: എൻ.സി.പി വൈക്കം നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. . സി.കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി.അമ്മിണിക്കുട്ടൻ (പ്രസിഡന്റ്),ഷിബു ഡി.അറക്കൽ(വൈസ് പ്രസിഡന്റ്),ലിസമ്മ ജോസഫ് (ട്രഷറർ) എന്നിവരേയും18 അംഗ എക്‌സക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എസ് ഡി.സുരേഷ് ബാബു, ടി.വി.ബേബി, വാസുദേവൻ, റഷീദ് കോട്ടപ്പള്ളി, മിൽട്ടൺ ഇടശേരി, മോഹനൻ ചെറുകര, ജോസ് തൂത്തൻപള്ളി, സി.എ.മാഹിൻ,ടി.എസ്. ജോർജ്, ബിബിൻ ബാബു, അഡ്വ നവീൻ ചന്ദ്രൻ, ടി.എൻ.ഡേവിഡ്, വി.കെ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.