ചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാൻഡിലെ ബേക്കറിയുടെ കവാടത്തിൽ മനുഷ്യ വിസർജ്യം എറിഞ്ഞു കൊണ്ട് സാമൂഹ്യവിരുദ്ധർ നടത്തിയ ആക്രമണത്തിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമിതി പൊലീസിന് പരാതി നല്കി. പെരുന്ന ബസ് സ്റ്റാന്റ് അങ്കണത്തിൽ നടന്ന പ്രതിഷേധയോഗം വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. സാം ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ജി.സുരേഷ് ബാബു, യൂണിറ്റ് സെക്രട്ടറി മനോഹർ തോമസ്, ജില്ലാ കമ്മറ്റി അംഗം പി.കെ ഹരിദാസ്, പി.എം സുരേഷ് കുമാർ, വിശ്വനാഥൻ, ജോസുകുട്ടി ഓവേലിൽ തുടങ്ങിയർ പങ്കെടുത്തു.