ചങ്ങനാശേരി: ഫാത്തിമാപുരത്ത് രണ്ട് ദിവസം മുൻപ് അന്യസംസ്ഥാന തൊഴിലാളിയുടെ ഏഴ് വയസുകാരിയായ മകളെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച നായയെ പിടികൂടി പെരുന്നയിലെ മൃഗാശുപത്രിയിൽ എത്തിച്ച് നിരീക്ഷണത്തിൽ ആക്കിയിരുന്നെങ്കിലും ബുധനാഴ്ച വൈകിട്ട് ചത്തു. തുടർന്ന് തിരുവല്ലയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി.